ജില്ലയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും പിടിച്ചെടുത്തു

By Desk Reporter, Malabar News
Ajwa Travels

കോഴിക്കോട്: ജില്ലയിൽ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ 82 ഇടങ്ങളിൽ നിന്ന് വ്യാജമദ്യവും ചാരായവും കണ്ടെടുത്തു. വ്യാജമദ്യം നിർമിച്ചതിന് 12 കേസ് പോലീസ് രജിസ്‌റ്റർ ചെയ്‌തു. പെരുവണ്ണാമൂഴി സ്വദേശികളായ വിനായകൻ, ശ്രീധരൻ, കൂരാച്ചുണ്ട് സ്വദേശി സജീവൻ മുക്കം സ്വദേശി ഹമീദ് എന്നിവരാണ് അറസ്‌റ്റിലായത്‌.

കോഴിക്കോട് റൂറൽ പരിധിയിൽ ലോക്ക്ഡൗണിന്റെ മറവിൽ വ്യാപകമായി വ്യാജമദ്യവും ചാരായവും നിർമിക്കുന്നു എന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പോലീസ് റെയ്‌ഡ്‌. പരിശോധനയിൽ ഏഴര ലിറ്റർ നാടൻ ചാരായവും 545 ലിറ്റർ വാഷുമാണ് പിടിച്ചെടുത്തത്. കൂടാതെ 17.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും റെയ്‌ഡ്‌ ശക്‌തമാക്കാനാണ് പോലീസിന്റെ തീരുമാനം.

Malabar News:  മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിനും അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE