വോട്ടെണ്ണൽ; തൃക്കാക്കരയിൽ മൂന്ന് തപാൽ വോട്ടും നാല് സർവീസ് വോട്ടും മാത്രം

By News Desk, Malabar News
Ajwa Travels

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ നാല് സർവീസ് വോട്ടുകളും മൂന്ന് പോസ്‌റ്റൽ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്. എട്ട് മണിയോടെ തന്നെ വോട്ടിം​ഗ് ആരംഭിക്കുമ്പോൾ തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാകും എണ്ണി തുടങ്ങുക.

തിരഞ്ഞെടുപ്പ് പ്രക്രിയയുമായി നേരിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കാണ് തപാൽ വോട്ടുകൾ അനുവദിച്ചിട്ടുള്ളത്. സേനകളിലും വിദേശ കാര്യ മന്ത്രാലയങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്‌ഥർക്കാണ് ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റെഡ് പോസ്‌റ്റൽ ബാലറ്റ് അഥവാ സർവീസ് വോട്ടുകൾ അനുവദിക്കുന്നത്.

വളരെ കുറച്ച് തപാൽ വോട്ടുകളും സർവീസ് വോട്ടുകളും മാത്രമാണ് ഉള്ളത് എന്നത് കൊണ്ട് തന്നെ വിവിപാറ്റ് മെഷീനിലെ വോട്ടെണ്ണലിലേക്ക് വളരെ പെട്ടെന്ന് തന്നെ കടക്കാൻ സാധിക്കും. ആകെ 21 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്‌ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായി വരിക.

ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പടെ 1 മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ ഇങ്ങനെ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകള്‍ ആയാകും എണ്ണുക. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ 8 ബൂത്തുകളുമാകും എണ്ണുക. ആകെ 239 ബൂത്തുകളാണ് തൃക്കാക്കര നിയോജക മണ്ഡലത്തിലുള്ളത്.

Most Read: ഭാഗ്യലക്ഷ്‌മിക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിതേടി എജിക്ക് അപേക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE