ദമ്പതികളുടെ ആത്‍മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ ആത്‍മഹത്യ ചെയ്‌ത സംഭവത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആത്‌മഹത്യക്ക് ഇടയാക്കിയ സാഹചര്യം ഉൾപ്പടെ അന്വേഷിക്കും.

അതേസമയം, സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കളക്‌ടർ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മരിച്ച രാജൻ, അമ്പിളി എന്നിവരുടെ രണ്ട് മക്കളുടെ പുനഃരധിവാസം, തുടര്‍ വിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇന്ന് കളക്‌ടർ നവ്ജ്യോത് ഖോസ സര്‍ക്കാരിന് സമര്‍പ്പിക്കുക. ഒപ്പം സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ജില്ലാ റൂറല്‍ എസ്‌പി അശോകനും ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Also Read: നിയമസഭാ സമ്മേളനം ജനുവരി 8 മുതല്‍ 22 വരെ; ബജറ്റ് 15ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE