കൊവാക്‌സിൻ ഫലപ്രദം, ജനങ്ങൾ വിമുഖത ഒഴിവാക്കണം; മുഖ്യമന്ത്രി

By Team Member, Malabar News
covaxin
Representational image
Ajwa Travels

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനെതിരെ കൊവാക്‌സിൻ ഫലപ്രദമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവാക്‌സിൻ സ്വീകരിക്കുന്നതിൽ ആളുകൾക്കിടയിൽ നിലനിൽക്കുന്ന വിമുഖത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവാക്‌സിനുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങളുടെ ആവശ്യമില്ലെന്നും, ജനിതകമാറ്റം സംഭവിച്ച യുകെ കോവിഡ് വൈറസിന് ഉൾപ്പടെ കൊവാക്‌സിൻ ഫലപ്രദമാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കൊവാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നെന്നും, അതിനാൽ തന്നെ കൊവാക്‌സിൻ സ്വീകരിക്കുന്നതിന് ആളുകൾക്കിടയിൽ വിമുഖത ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തു വരുന്നതിന് മുൻപ് തന്നെ ആളുകൾക്ക് നൽകിയത് മൂലം ഉണ്ടായ സംശയങ്ങൾ ആണ് അവയെന്നും, ഇപ്പോൾ കൊവാക്‌സിന്റെ പരീക്ഷണഫലം ഐസിഎംആർ പുറത്തു വിട്ടു എന്നും അദ്ദേഹം പറഞ്ഞു.

മൂന്നാംഘട്ട പരീക്ഷണഫലത്തിന്റെ അടിസ്‌ഥാനത്തിൽ കൊവാക്‌സിന് 81 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. കൂടാതെ തീവ്രലക്ഷണങ്ങളുള്ള കോവിഡും, കോവിഡ് മരണങ്ങളും തടയാൻ ഈ വാക്‌സിന് കഴിയുമെന്നാണ് പുറത്തുവിട്ടിരിക്കുന്നത്. അതിനാൽ തന്നെ ഈ തെളിവുകളുടെ അടിസ്‌ഥാനത്തിൽ കൊവിഷീൽഡിനൊപ്പം കൊവാക്‌സിനും സ്വീകരിക്കാൻ ജനങ്ങൾ വിമുഖത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

Read also : കോവിഡ് വാക്‌സിനേഷന്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE