കോവിഡ് കരുതൽ ഡോസ് വാക്‌സിനേഷൻ; രാജ്യത്ത് ഇന്ന് മുതൽ

By Team Member, Malabar News
Covid Booster Dos Vaccination Will Start Today In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കരുതൽ ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന കോവിഡ് മുന്നണി പോരാളികൾ, ആരോഗ്യ പ്രവർത്തകർ, അസുഖ ബാധിതരായ 60 വയസിന് മുകളിലുള്ളവർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ കരുതൽ ഡോസ് വിതരണം ചെയ്യുന്നത്. ഇതിനായുള്ള രജിസ്‌ട്രേഷൻ രാജ്യത്ത് ഇന്നലെ മുതൽ ആരംഭിച്ചിരുന്നു.

കോവിഡ് വാക്‌സിന്റെ രണ്ടും ഡോസും എടുത്ത ശേഷം 9 മാസം പൂർത്തിയാക്കിയവർക്കാണ് കരുതൽ ഡോസെടുക്കാൻ അർഹതയുള്ളത്. ഇവർ കരുതൽ ഡോസിനായി കോവിൻ പോർട്ടലിൽ വീണ്ടും രജിസ്‌റ്റർ ചെയ്യേണ്ട ആവശ്യമില്ല. നേരത്തെ രജിസ്‌റ്റർ ചെയ്‌ത ഫോൺ നമ്പറിൽ നിന്നും ലോഗിൻ ചെയ്‌ത ശേഷം തീയതിയും വാക്‌സിൻ സെന്ററും തിരഞ്ഞെടുത്ത് ബുക്ക് ചെയ്‌താൽ മതിയാകും.

ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്‌സിൻ തന്നെയാണ് ബൂസ്‌റ്റർ ഡോസായി നൽകുന്നത്. കരുതൽ ഡോസ് വാക്‌സിനേഷൻ സംബന്ധിച്ച വിശദമായ മാർഗ നിർദ്ദേശങ്ങൾ എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരത്തെ തന്നെ നൽകിയിരുന്നു.

Read also: കോവിഡ് വ്യാപനം ഉയരുന്നു; സംസ്‌ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE