കോവിഡ് വ്യാപനം ഉയരുന്നു; സംസ്‌ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും

By Team Member, Malabar News
Covid Meeting In Kerala Today And Covid Spread Increased
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്-ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. ഇന്ന് രാവിലെ 11.30ഓടെ ഓൺലൈനായാണ് യോഗം ചേരുന്നത്. തുടർന്ന് രോഗവ്യാപനം കുറക്കുന്നതിനായി നിലവിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ പറ്റി യോഗത്തിൽ ചർച്ച ചെയ്യും.

നിയന്ത്രണങ്ങൾ വേണമെന്നാണ് ആരോഗ്യ, റവന്യു വകുപ്പുകൾ വിലയിരുത്തുന്നത്. എന്നാൽ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഘട്ടം ഘട്ടമായായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങൾ സജ്‌ജമാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്യും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ രോഗവ്യാപനം ഉയർന്ന് തുടരുന്നതിനാൽ ഇവിടുത്തെ സാഹചര്യം യോഗം പ്രത്യേകം പരിഗണിക്കും.

അന്താരാഷ്‌ട്ര യാത്രക്കാരുടെ നിർബന്ധിത ക്വാറന്റെയ്ൻ നിരീക്ഷണം ശക്‌തമാക്കാനും, പരിശോധനകൾ വ്യാപിപ്പിക്കാനും അധികൃതർ തീരുമാനിച്ചു. സമ്പർക്ക രോഗികൾ വർധിക്കുന്നതിനാൽ ആൾക്കൂട്ട നിയന്ത്രണത്തിനുള്ള പ്രത്യേക മാനദണ്ഡങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം രാത്രികാല കർഫ്യൂ, സമ്പൂർണ അടച്ചിടൽ തുടങ്ങിയ കർശനമായ നിയന്ത്രണങൾ ഈ ഘട്ടത്തിൽ ഏർപ്പെടുത്താൻ സാധ്യത കുറവാണ്. എന്നാൽ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനവും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്‌തേക്കും.

Read also: ന്യൂയോർക്കിൽ വൻ തീപിടുത്തം; 19 മരണം, അറുപതിലേറെ പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE