ഡെല്‍ഹിയില്‍ കോവിഡ് കേസുകൾ കുറയുന്നു

By News Desk, Malabar News
Delhi-Covid-fine_2020-Sep-29
ഫോട്ടോ കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്
Ajwa Travels

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡെല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000ല്‍ കുറവ്. 24 മണിക്കൂറിനിടെ 4482 പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള കുറവ് രോഗികളാണിത്.

6.89 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടൊപ്പം 9403 പേര്‍ രോഗ മുക്‌തരാകുകയും ചെയ്‌തു. എന്നാല്‍, 256 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. അതേസമയം, സിംഗപ്പൂരുമായുള്ള എല്ലാ വിമാന സര്‍വീസുകളും ഉടന്‍ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

സിംഗപ്പൂരിലെ കൊറോണ വൈറസിന്റെ പുതിയ വകഭേദം കുട്ടികള്‍ക്ക് വളരെ അപകടകരമാണെന്ന് പറയപ്പെടുന്നു. ഇത് മൂന്നാം തരംഗത്തിന്റെ രൂപത്തില്‍ രാജ്യത്ത് എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

Read Also: കോവിഡ്; വാക്‌സിനടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉൽപാദിപ്പിക്കാന്‍ തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE