റിയാദിൽ കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,277 രോഗബാധിതർ

By Team Member, Malabar News
Saudi Covid
Ajwa Travels

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,277 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട് ചെയ്യുന്നത് റിയാദിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയിരുന്ന റിയാദ് ഇന്നത്തെ കണക്കുകൾ പ്രകാരം പ്രതിദിന കോവിഡ് കേസുകളിൽ ഒന്നാമതെത്തി. 328 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിയാദിൽ മാത്രം കോവിഡ് സ്‌ഥിരീകരിച്ചത്‌.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായിരുന്ന 16 പേർ കൂടി രാജ്യത്ത് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,907 ആയി ഉയർന്നു. 1,080 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,95,309 ആയി ഉയർന്നു. ഇവരിൽ 4,75,448 പേരും ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്.

രാജ്യത്ത് നിലവിലെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനമായി ഉയർന്നിട്ടുണ്ട്. കൂടാതെ കോവിഡ് മരണനിരക്ക് 1.6 ശതമാനമായും തുടരുകയാണ്. 18,701,713 ഡോസ് വാക്‌സിനാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്‌തിട്ടുള്ളത്‌.

Read also : സംസ്‌ഥാനത്ത് മൽസ്യക്കൃഷി വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതി; മന്ത്രി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE