സംസ്‌ഥാനത്ത് മൽസ്യക്കൃഷി വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതി; മന്ത്രി സജി ചെറിയാൻ

By Staff Reporter, Malabar News
expand aquaculture in kerala
മന്ത്രി സജി ചെറിയാൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൽസ്യക്കൃഷി വ്യാപകമാക്കുന്നതിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വെള്ളം ലഭ്യമായ സ്‌ഥലങ്ങളിലെല്ലാം മൽസ്യക്കൃഷിക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർഡാമിലെ ഫിഷറീസ് ഹാച്ചറി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

മൽസ്യക്കൃഷിക്ക് ആവശ്യമായ മീൻകുഞ്ഞുങ്ങളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പറഞ്ഞ മന്ത്രി ഇതിനായി സംസ്‌ഥാനത്തെ എല്ലാ ഹാച്ചറികളുടേയും ശേഷി വർധിപ്പിക്കുമെന്നും പറഞ്ഞു.

കൂടാതെ ഇതിനൊപ്പം അലങ്കാര മൽസ്യക്കൃഷി വിപുലമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൽസ്യക്കൃഷിയും അലങ്കാര മൽസ്യക്കൃഷിയും സംബന്ധിച്ച് ഉദ്യോഗസ്‌ഥരുമായി മന്ത്രി ചർച്ച നടത്തി. സികെ ഹരീന്ദ്രൻ എംഎൽഎയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Most Read: പോക്‌സോ കേസ് പ്രതിയെ സംരക്ഷിച്ചു; മാത്യു കുഴൽനാടനെതിരെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE