കോവിഡ് ബാധിതർ കുറയുന്നു; സൗദിയിൽ പുതിയ രോഗികൾ 542 പേർ മാത്രം

By Team Member, Malabar News
Saudi Covid
Ajwa Travels

റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 542 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ ആയിരത്തിൽ കൂടുതൽ കോവിഡ് ബാധിതർ രോഗമുക്‌തരാകുകയും ചെയ്‌തു. 1,041 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്‌തരായത്.

അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 5,38,525 ആയി ഉയർന്നു. ഇവരിൽ 5,23,050 പേർ ഇതുവരെ രോഗമുക്‌തരായി. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 8,412 ആയി ഉയർന്നു.

രോഗബാധിതരുടെ എണ്ണം കുറയുന്നതിനാലും, രോഗമുക്‌തരുടെ എണ്ണം കൂടുന്നതിനാലും രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 7,063 ആയി കുറഞ്ഞു. ഇവരിൽ 1,356 പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. 96.8 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക്. കൂടാതെ കോവിഡ് മരണനിരക്ക് 1.6 ശതമാനമായി തുടരുകയാണ്.

Read also: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചെത്തി; ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE