കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച രാത്രി മുതൽ നിരോധനാജ്‌ഞ

By Trainee Reporter, Malabar News
Representational image
Ajwa Travels

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി മഹാരാഷ്‌ട്ര. ബുധനാഴ്‌ച മുതൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ബുധനാഴ്‌ച രാത്രി 8 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്‌ഥാനം മുഴുവൻ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗൺ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും ഉദ്ധവ് താക്കറെ വ്യക്‌തമാക്കി. രാവിലെ 7 മുതൽ രാത്രി 8 വരെ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ഒഴിച്ചുകൂടാനാകാത്ത യാത്രകൾക്ക് മാത്രമേ സംസ്‌ഥാനത്ത്‌ അനുമതി നൽകൂ. നാലുപേരിൽ കൂടുതൽ ആളുകളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്‌തമാക്കി.

Read also: സൗദി അറേബ്യയിൽ കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE