ലതാ മങ്കേഷ്‌കർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By News Bureau, Malabar News
lata mangeshkar
Ajwa Travels

മുംബൈ: കോവിഡ് ബാധയെ തുടർന്ന് ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്‌കർ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.

പ്രായം കണക്കിലെടുത്താണ് ലതാ മങ്കേഷ്‌കറെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ എന്നും കുടുബം പ്രതികരിച്ചു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാർഥനയിൽ ലതാ മങ്കേഷ്‌കറെ ഓർക്കണമെന്നും മരുമകൾ രചന പറഞ്ഞു.

ന്യൂമോണിയ ബാധയെ തുടർന്ന് 2019ൽ ലതാ മങ്കേഷ്‌കർ ഒരു മാസത്തോളം ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നു. ഇതേതുടർന്ന് പൂർണ വിശ്രമത്തിലിരിക്കെയാണ് ഇപ്പോൾ കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ തന്റെ 92ആമത്തെ പിറന്നാൾ ആഘോഷിച്ചത്.

Most Read: ധീരജിന്റെ കൊലപാതകം രാഷ്‌ട്രീയ വിരോധത്തെ തുടർന്ന്; എഫ്‌ഐആർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE