ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഖാർഗെ 2 ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്, എന്നാൽ അദ്ദേഹത്തിന് മുൻകരുതൽ ഡോസിന് ഇതുവരെ യോഗ്യത ലഭിച്ചിട്ടില്ല.
മല്ലികാർജുൻ ഖാർഗെയുടെ ഡെൽഹി ഓഫിസിലെ അഞ്ച് സ്‌റ്റാഫ് അംഗങ്ങൾക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി താനുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരും, ഓഫിസിൽ എത്തിയവരും ഐസിഎംആർ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്വയം പരിശോധന നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Read Also: ഷാൻ വധക്കേസ്; 3 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം