ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്സിജൻ വിതരണം, അവശ്യ മരുന്നുകളുടെ ലഭ്യത, വാക്സിൻ വില തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ റിപ്പോർട് നൽകും. കോവിഡ് വാക്സിന് പലവില നിശ്ചയിച്ചതിന്റെ യുക്തി കഴിഞ്ഞതവണ കേസ് പരിഗണിക്കവെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഓക്സിജൻ വിതരണം സംബന്ധിച്ച ഹരജി ഡെൽഹി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് ഇന്നലെ അയച്ച നോട്ടീസിൽ ഓക്സിജൻ വിതരണക്കാരോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡെൽഹിയിലെ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്സിജൻ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Also Read: റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന് നിരോധനം ഏർപ്പെടുത്തി ബ്രസീല്‍