കോവിഡ് മരണം; സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി

By Web Desk, Malabar News
How to apply for covid Death Appeal and Certificate?
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്‌തികളുടെ ആശ്രിത കുടുംബങ്ങൾക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി. കോവിഡ് ബാധിച്ച് ഗ്രഹനാഥനോ, ഗ്രഹനാഥയോ മരിച്ചാൽ ബിപിഎൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 5000 രൂപ വീതം മൂന്ന് വർഷം ധന സഹായം നൽകാനാണ് തീരുമാനമായത്.

സംസ്‌ഥാനത്തിന് പുറത്ത് മരിച്ചാലും കുടുംബം കേരളത്തിലാണെങ്കിൽ സഹായത്തിന് അർഹരാണെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്‌തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധന സഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സാമൂഹ്യക്ഷേമ/ ക്ഷേമനിധി/ മറ്റ് പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് ഇതിന് അയോഗ്യതയാകില്ല.

National News: ഡെൽഹിയിൽ ആറ് വയസുകാരിക്ക് ക്രൂരപീഡനം; ബാലിക ചികിൽസയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE