ഡെൽഹിയിൽ ആറ് വയസുകാരിക്ക് ക്രൂരപീഡനം; ബാലിക ചികിൽസയിൽ

By Web Desk, Malabar News
Rape Case in Idukki
Representational Image
Ajwa Travels

ഡെൽഹി: രാജ്യ തലസ്‌ഥാനത്തെ നടുക്കി വീണ്ടും ക്രൂരപീഡനം. ഡെൽഹിയിലെ രഞ്‌ജിത് നഗറിൽ ആറ് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടി നിലവിൽ രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിൽസയിലാണ്. പെൺകുട്ടിയെ തട്ടികൊണ്ടു പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.

വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുറിവേറ്റ നിലയിലാണ് കുഞ്ഞിനെ പിന്നീട് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം വീട്ടുകാർ അറിയുന്നത്. ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ശക്‌തമായ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഡെൽഹി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.

Kerala News: പത്തനംതിട്ടയിൽ കനത്ത മഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE