ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജെഎന്‍യുവില്‍ കൂടുതല്‍ വിദ്യാർഥികള്‍ക്ക് ക്ളാസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. 23 മുതല്‍ പിഎച്ച്ഡി മൂന്നാം വര്‍ഷ വിദ്യാർഥികള്‍ക്കും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കും യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കാൻ അനുവാദമുണ്ട്.
കൂടാതെ വിദ്യാർഥികള്‍ക്ക് ക്യാംപസിനകത്തേക്ക് എത്താനായി ബസുകള്‍ക്കും പ്രവേശനം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എംഎസ്സി, എം ടെക്ക്, എംബിഎ അവസാന വര്‍ഷ വിദ്യാർഥികള്‍ക്കും ഈ മാസം 27 മുതല്‍ ക്ളാസുകള്‍ പുനരാരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.
Read also: പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദർശിച്ച് സുരേഷ് ഗോപി