കോവിഡ് വ്യാപനം; ഷെയ്ൻ നിഗം ചിത്രമായ ‘വെയിൽ’ റിലീസ് മാറ്റി

By Staff Reporter, Malabar News
veyil-realease-date-announced
Ajwa Travels

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം ‘വെയിലി’ന്റെ റിലീസ് മാറ്റി വച്ചു. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമാതാക്കളായ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

തിയേറ്റർ ഉടമകളുടെ അഭ്യർഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോ​ഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്‌ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തിയറ്ററുകളിലും വെയിൽ എത്രയും വേ​ഗം ഉയരുകയും തിളങ്ങുകയും ചെയ്യും; ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് പ്രസ്‌താവനയിൽ അറിയിച്ചു.

ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരും പുതുമുഖങ്ങളായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ തുടങ്ങിയവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്‌ഥാന അവാർഡ് കരസ്‌ഥമാക്കിയിരുന്നു. തമിഴിൽ പ്രശസ്‌തനായ പ്രദീപ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Read Also: നഷ്‌ടം താങ്ങാനാവില്ല; തിയേറ്ററുകൾ അടച്ചിടരുതെന്ന് ഉടമകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE