കോവിഡ് നാലാം തരംഗം; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

By Team Member, Malabar News
Covid Fourth Wave Alert In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ നാലാം തരംഗം ജൂൺ-ജൂലൈ മാസത്തോടെ എത്തുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതിനെ നിസാരമായി കാണരുതെന്നും, ജാഗ്രത പാലിക്കണമെന്നുമാണ് സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

നിലവിൽ സംസ്‌ഥാനത്ത് പതിനായിരത്തോളം ആളുകൾ മാത്രമാണ് കോവിഡ് ചികിൽസയിൽ കഴിയുന്നത്. കോവിഡ് നാലാം തരംഗത്തിൽ രോഗവ്യാപന നിരക്ക് കൂടുതലാ‍കുമെങ്കിലും തീവ്രമാ‍കില്ല.  മരണസാധ്യതയും  കുറവായിരിക്കും. എന്നാൽ ജാഗ്രത തുടരണമെന്നും കോവിഡ് വിദഗ്‌ധ സമിതി അധ്യക്ഷൻ ഡോക്‌ടർ ബി ഇക്‌ബാൽ വ്യക്‌തമാക്കി.

മാസ്‌ക് ഉപയോഗിക്കുന്നതും സാനി‍റ്റൈസർ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല. മാസ്‌ക് ഒരു പോക്കറ്റ് വാക്‌സിൻ ആണെന്നും, രോഗവ്യാപന അന്തരീക്ഷങ്ങളിൽ ഉപയോഗിക്കുന്നത് ഉചിതമാണെന്നും, അതിലൂടെ രോഗവ്യാപനം കുറയ്‌ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: കുഞ്ഞിനെ കൊന്ന സംഭവം; അച്ഛനെയും മുത്തശ്ശിയേയും ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE