കോവിഡ്; സൗജന്യ സർവീസ് കാലയളവും, വാറണ്ടിയും നീട്ടി നൽകി ഹോണ്ട

By Staff Reporter, Malabar News
Honda-Motorcycle-Logo
Ajwa Travels

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം ശക്‌തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച ആനുകൂല്യങ്ങളും വാറണ്ടിയും നീട്ടിനൽകുകയാണ് എല്ലാ വാഹന നിർമാണ കമ്പനികളും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയും തങ്ങളുടെ മോട്ടോർ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കുമായി വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി നൽകുന്നതായി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

രാജ്യത്തുടനീളം ഈ സേവനം കമ്പനി ലഭ്യമാക്കുകയാണ്. ഉപഭോക്‌താക്കളുടെയും തൊഴിലാളികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ലോക്ക്ഡൗൺ സാഹചര്യം കാരണം നഷ്‌ടപ്പെട്ടേക്കാവുന്ന വാറണ്ടിയുടെയും സൗജന്യ സേവനത്തിന്റെയും ആനുകൂല്യങ്ങൾ ഉപഭോക്‌താക്കൾക്ക് പിന്നീട് നേടാൻ കഴിയും.

ഇന്ത്യയിലെ എല്ലാ ഹോണ്ട ഉപഭോക്‌താക്കൾക്കും ഈ വിപുലീകരണം ബാധകമാകും. അവരുടെ വാഹനത്തിന്റെ സൗജന്യ സേവനം, വാറണ്ടി, വിപുലീകൃത വാറണ്ടി എന്നിവ 2021 ഏപ്രിൽ ഒന്നിനും മെയ് 31നും ഇടയിൽ വാറണ്ടി അവസാനിക്കുന്ന ഉപഭോക്‌താക്കൾക്കാകും മുൻഗണന.

ആനുകൂല്യങ്ങൾ ജൂലായ് 31 വരെയാണ് നീട്ടിനൽകിയിരിക്കുന്നത്. രാജ്യത്തെ മിക്കവാറും എല്ലാ പ്രമുഖ കാർ നിർമാണ കമ്പനികളും, ഇരുചക്ര വാഹന നിർമാതാക്കളും സമാനമായ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് സമാനമായ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ഓഹരിവിപണി നേട്ടത്തിൽ; തകർച്ച നേരിട്ട് ക്രിപ്റ്റോ കറൻസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE