ആശങ്കയിൽ രാജ്യം; പ്രതിദിന കോവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു രാജ്യത്ത് ഉണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടർച്ചയായി രണ്ടാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂന്ന് ലക്ഷം പിന്നിടുന്നത്.

കഴിഞ്ഞ ദിവസം 2,263 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയർന്നു. മരണ സംഖ്യ 1,86,920 ആയി. നിലവിൽ രാജ്യത്ത് 24,28,616 പേർ കോവിഡ് ചികിൽസയിൽ തുടരുന്നുണ്ട്. 1,36,48,159 പേർ രോഗമുക്‌തി നേടി. രാജ്യത്ത് ഇതുവരെ 13,54,78,420 പേർ വാക്‌സിൻ സ്വീകരിച്ചു.

കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്‌ഥാനമായ മഹാരാഷ്‌ട്രയിൽ ഇന്നലെ മാത്രം 67,013 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. മഹാരാഷ്‌ട്രക്ക് പുറമെ ഡെൽഹി, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്.

Read also: നിയന്ത്രണം ശക്‌തം; സന്ദർശകർ ഇല്ലാതെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE