ട്രിപ്പിൾ ലോക്ക്ഡൗണിലും കുറയാതെ കോവിഡ് രോഗികൾ; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല

By Desk Reporter, Malabar News
covid test
Representational Image
Ajwa Travels

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്‌ച പിന്നിടുമ്പോഴും മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തത് ആശങ്ക വർധിപ്പിക്കുന്നു. ഇന്നലെ 4,074 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി ഇന്നലെയും 30 കടന്നു.

31.53 ശതമാനമാണ് ഇന്നലെ മലപ്പുറത്തെ ടിപിആര്‍. അതേസമയം, രോഗം സ്‌ഥിരീകരിച്ചവരെക്കാള്‍ കൂടുതൽ പേർ രോഗമുക്‌തി നേടി എന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്. ഇന്നലെ 5,502 പേരാണ് മലപ്പുറത്ത് രോഗമുക്‌തി നേടിയത്.

അതേസമയം, മലപ്പുറത്ത് കഴിഞ്ഞ തിങ്കളാഴ്‌ച തുടങ്ങിയ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഇന്നും കര്‍ശനമായി തുടരും. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ ക്യാംപ് ചെയ്‌ത്‌ പോലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഇന്നും നാളെയും ജില്ലയില്‍ 75,000 പരിശോധനകള്‍ നടത്താനാണ് തീരുമാനം.

Malabar News:  സന്ദർശകരില്ല; മലമ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിൽ ഒരുകോടിയോളം ഇടിവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE