ലോകത്തിൽ കോവിഡ് ബാധ ഉയരുന്നു; മരണസംഖ്യ 40 ലക്ഷത്തിലേക്ക്

By Staff Reporter, Malabar News
world- covid
Representational image
Ajwa Travels

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.72 ലക്ഷം പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനെട്ട് കോടി നാൽപത്തിരണ്ട് ലക്ഷം കടന്നു.

മരണസംഖ്യ 39.86 ലക്ഷമായി ഉയർന്നു. പതിനാറ് കോടി എൺപത്തിയഞ്ച് ലക്ഷം പേരാണ് ആകെ രോഗമുക്‌തി നേടിയത്. ബ്രസീലിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് അരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട് ചെയ്‌തത്‌.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എൺപത്തിയേഴ് ലക്ഷം പിന്നിട്ടു. ആകെ മരണം 5.23 ലക്ഷമാണ്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 44,111 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ 4.95 ലക്ഷം പേർ ചികിൽസയിലുണ്ട്. മരണസംഖ്യ നാല് ലക്ഷം കടന്നിട്ടുണ്ട്.

Read Also: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിൽ എത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE