കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിൽ എത്തിക്കും

By Staff Reporter, Malabar News
Arjun-Ayanki -in-kochi
Ajwa Travels

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് കസ്‌റ്റഡിയിലുള്ള പ്രതികൾ അർജുൻ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്നലെ അർജുൻ ആയങ്കിയുടെ കണ്ണൂരിലെ വീട്ടിലും കേസിലെ മറ്റ് പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ് അടക്കം കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനക്ക് അയക്കും. ടിപി കേസിലെ പ്രതികൾക്ക് സ്വർണ്ണക്കടത്തിൽ ഉള്ള പങ്കാളിത്തം കസ്‌റ്റംസ് വിശദമായി പരിശോധിക്കുകയാണ്. പരോളിൽ കഴിയുന്ന മുഹമ്മദ്‌ ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്‌റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്‌ച കൊച്ചിയിൽ എത്താനാണ് നിർദ്ദേശം.

സ്വർണം തട്ടിയെടുക്കുന്നതിൽ ടിപി കേസ് പ്രതികളുടെ സഹായം ലഭിച്ചെന്നും ലാഭവിഹിതം നൽകിയിട്ടുണ്ടെന്നും അർജുൻ മൊഴി നൽകിയിരുന്നു. അതേസമയം, അർജുൻ ആയങ്കിയുടെ ഭാര്യയെ നാളെ ചോദ്യം ചെയ്യും. കേസിൽ അർജുൻ ആയങ്കിയുടെ കസ്‌റ്റഡി ഈ മാസം 6നും മുഹമ്മദ്‌ ഷഫീഖിന്റെ കസ്‌റ്റഡി നാളെയും അവസാനിക്കും.

Read Also: സുപ്രീം കോടതി ജഡ്‌ജിയായ ജസ്‌റ്റിസ്‌ അശോക് ഭൂഷൺ ഇന്ന് വിരമിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE