കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി

By Trainee Reporter, Malabar News
Representational image
Ajwa Travels

ബത്തേരി: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിലെ വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റ്, മാളുകൾ, ബാങ്കുകൾ, ബസ് സ്‌റ്റാൻഡ്‌ തുടങ്ങിയ പരിസരങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി. സ്‌ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ അധികൃതർ സ്‌ഥാപനത്തിലെ ജീവനക്കാരുമായി പങ്കുവെച്ചു.

വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും നഗരസഭാ ചെയർമാൻ ടികെ രമേഷ് അറിയിച്ചു. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്‌ടർ പിഎസ് സന്തോഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ പിഎസ് സവിത, പിഎസ് സുധീർ, വികെ സജീവ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

Read also: മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE