കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 261 കേസുകള്‍

By News Bureau, Malabar News
covid protocol violation-kerala-today
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 261 പേര്‍ക്കെതിരെ കേസെടുത്തു. 131 പേരാണ് അറസ്‌റ്റിലായത്. 473 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 3731 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

അതേസമയം ഇന്ന് 5,516 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 70,576 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. രോഗമുക്‌തി നേടിയവർ 6,705 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 39 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 7.81%വും ചികിൽസയിലുള്ളത് 63,338 പേരുമാണ്. തിരുവനന്തപുര(798)ത്താണ് കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്‌. കുറവ് കേസുകൾ റിപ്പോർട് ചെയ്‌തത്‌ വയനാട്ടിലാണ്(104).

Most Read: കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE