കോവിഡ് മുക്‌തരുടെ എണ്ണത്തില്‍ വര്‍ധന; ഒമാനില്‍ രോഗമുക്‌തി നിരക്ക് 90 ശതമാനം

By Team Member, Malabar News
Malabarnews_covid in oman
Representational image
Ajwa Travels

ഒമാന്‍ : ഒമാനില്‍ കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് രോഗമുക്‌തി നേടിയ ആളുകളുടെ എണ്ണം 3063 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്‌തരുടെ എണ്ണം ഒരു ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ രോഗമുക്‌തരായ ആളുകളുടെ എണ്ണം 1,03,060 ആണ്. കൂടാതെ രാജ്യത്തെ രോഗ മുക്‌തി നിരക്കിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. നിലവില്‍ രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 90 ശതമാനം ആണ്.

രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 618 ആണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 1,14,414 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 5 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 1208 ആയി ഉയര്‍ന്നു.

Read also : വേട്ടയാടലിന് താല്‍ക്കാലിക അനുമതി; കര്‍ശന നിബന്ധനകള്‍ പാലിക്കണമെന്ന് സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE