കോവിഡ് നിയന്ത്രണം; അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക

By Team Member, Malabar News
Covid Restrictions -Thiruvananthapuram

ബെംഗളുരു: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ വാഹന പരിശോധനക്കായി കൂടുതൽ പോലീസ് സേനയേയും, ആരോഗ്യ പ്രവർത്തകരെയും വിന്യസിപ്പിച്ച് കർണാടക. നിലവിൽ ആർടിപിസിആർ ഫലം ഇല്ലാത്ത ആളുകളെയും തലപ്പാടിയിൽ നിന്നും കർണാടകയിലേക്ക് കടത്തിവിടുന്നുണ്ട്. കൂടാതെ കെഎസ്ആർടിസിയും സർവീസുകൾ നടത്തുന്നുണ്ട്.

സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരോട് നാളെ മുതൽ ആർടിപിസിആർ ഫലം കരുതണമെന്നാണ് നിർദ്ദേശം നൽകുന്നത്. നേരത്തെ കർണാടക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ കെഎസ്ആർടിസി സർവീസുകൾ അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്‌റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്.

Read also: അലർജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ച കേസ്; ഡോക്‌ടറെ ചോദ്യം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE