മലപ്പുറത്ത് കോവിഡ് കേസുകൾ കുറയുന്നു; ടിപിആർ നിരക്ക് 16.8 ശതമാനമായി കുറഞ്ഞു

By News Desk, Malabar News
Concessions on lockdown; Decision tomorrow
Ajwa Travels

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിൽ ഫലം കാണുന്നു. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനം മാത്രമാണ്. 25045 പേരില്‍ നടത്തിയ പരിശോധനയില്‍ 4212 പേർക്കാണ് ജില്ലയില്‍ ഇന്ന് രോ​ഗം സ്‌ഥിരീകരിച്ചത്.

ജില്ലയിൽ ഇന്നലെ ടിപിആര്‍ 21.62 ശതമാനവും ചൊവ്വാഴ്‌ച 26.57 ശതമാനവുമായിരുന്നു. ടിപിആര്‍ 42 ശതമാനത്തിൽ എത്തിയപ്പോഴാണ് രണ്ടാഴ്‌ച മുമ്പ് മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അന്ന് ഒരു ദിവസത്തെ രോഗികളുടെ എണ്ണം 6000ത്തിനടുത്തും എത്തിയിരുന്നു.

ടിപിആറും രോഗികളുടെ എണ്ണവും കുറയാത്തത് കാരണമാണ്‌ മറ്റ് മൂന്ന് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിൻവലിച്ചിട്ടും മലപ്പുറത്ത് നീട്ടിയത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രാപ്‌തിയിൽ എത്തുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്‌ഥരുടെ വിലയിരുത്തല്‍.

National News: ചുഴലിക്കാറ്റിനിടയിൽ ജനിച്ചത് 300 കുട്ടികൾ; ‘യാസ്’ എന്ന് പേര് നൽകി മാതാപിതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE