കോവിഡ് പരിശോധന ഫലം കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം

By News Desk, Malabar News
Cowin portal
Ajwa Travels

ഡെൽഹി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലെ കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം. ഇതോടെ ഡിജിറ്റല്‍ സിഗ്‌നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഈ സംവിധാനം ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്‍എസ് ശര്‍മ്മ അറിയിച്ചു. മിക്ക രാജ്യങ്ങളിലേക്കും ഇപ്പോള്‍ യാത്ര ചെയ്യണമെങ്കില്‍ 72 അല്ലെങ്കില്‍ 96 മണിക്കൂര്‍ മുമ്പായി എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ പുതിയ സംവിധാനം വരുന്നത് പ്രവാസികള്‍ക്കടക്കം സഹായകരമാകും.

അതേസമയം, പല രാജ്യങ്ങളും കോവിന്‍ വെബ്സൈറ്റിനെ വാക്‌സിന്‍ പോര്‍ട്ടലായി അംഗീകരിച്ചിട്ടില്ല എന്നത് ഒരു പ്രതിസന്ധിയാണെന്ന് ശര്‍മ്മ പറഞ്ഞു. ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ടായി അംഗീകരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര നിലവാരത്തില്‍ തന്നെയാണ് ഇന്ത്യ വാക്‌സിന്‍ പാസ്‌പോര്‍ട്ട് സജ്‌ജീകരിച്ചിട്ടുള്ളതെന്നും ശര്‍മ്മ വ്യക്‌തമാക്കി.

Also Read: കാബൂൾ വിമാന താവളത്തിൽ വീണ്ടും സ്‌ഫോടനം; ആക്രമണം യുഎസ് മുന്നറിയിപ്പിന് പിന്നാലെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE