കോവിഡ് ഭീഷണി; ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റി

By Staff Reporter, Malabar News
Asian_games
Ajwa Travels

ബെയ്‌ജിംഗ്: ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്‌ചിത കാലത്തേക്ക് മാറ്റിവെച്ചു. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിലാണ് നടപടിയെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.

നേരത്തെ കനത്ത കോവിഡ് നിയന്ത്രണങ്ങളോടെ ബെയ്‌ജിങ്ങില്‍ സംഘടിപ്പിച്ച ശൈത്യകാല ഒളിമ്പിക്‌സ് മൽസരങ്ങളും നീട്ടിവെച്ചിരുന്നു. കിഴക്കന്‍ ചൈനയിലെ 12 മില്യണ്‍ ജനസംഖ്യയുള്ള നഗരമായ ഹാങ്ഷൗവാണ് ഏഷ്യല്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് 200 കിലോമീറ്റര്‍ മാത്രം അകലെയാണ് ഹാങ്ഷൗ സ്‌ഥിതി ചെയ്യുന്നത്.

സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ഗെയിംസ് നടത്താനാണ് നേരത്തെ നിശ്‌ചയിച്ചിരുന്നത്. ഏഷ്യന്‍ ഗെയിംസിനും പാരാ ഗെയിംസിനും വേണ്ടി ഏകദേശം 56 മൽസര വേദികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ അറിയിച്ചിരുന്നു.

Read Also: മഞ്‌ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE