കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി പൂജ; അറുപതോളം പേര്‍ക്ക് കോവിഡ്; കേസെടുത്തു

By Staff Reporter, Malabar News
covid positive
Representational Image
Ajwa Travels

കായംകുളം: കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി നടത്തിയ പൂജയില്‍ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ്. കായംകുളം നഗരസഭ 41ആം വാര്‍ഡിലെ സ്വകാര്യ കുടുംബ ക്ഷേത്രത്തില്‍ കഴിഞ്ഞ 13ന് ആയിരുന്നു പൂജ നടത്തിയത്. പരാതിയുടെ അടിസ്‌ഥാനത്തില്‍ ക്ഷേത്ര അധികൃതര്‍ക്കെതിരെയും തന്ത്രിക്കെതിരെയും കായംകുളം പോലീസ് കേസെടുത്തു.

പൂജയുമായി ബന്ധപ്പെട്ട് പ്രദേശത്തെ അറുപതോളം പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. മൂന്നുറോളം പേര്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്‌തു.

നിയമ വിരുദ്ധമായി പൂജയ്‌ക്ക് നേതൃത്വം നല്‍കിയ ക്ഷേത്ര സെക്രട്ടറി അടക്കം 27 കുടുംബാഗങ്ങള്‍ക്ക് എതിരെയും പൂജ നടത്തിയ തന്ത്രിക്കും സഹായികള്‍ക്കും എതിരെയാണ് പോലീസ് കേസ് എടുത്തത്.

സംഭവത്തെ തുടര്‍ന്ന് 41ആം വാര്‍ഡ് പൂര്‍ണമായും അടച്ചിട്ടതായി കായംകുളം നഗരസഭ അറിയിച്ചു. ഇവിടെ ജില്ലാ ഭരണകൂടവും പോലീസും ശക്‌തമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

Most Read: ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE