കോവിഡ് വാക്‌സിൻ; മലപ്പുറത്ത് ഒന്നാം ഡോസ് സ്വീകരിക്കാത്തത് ഒരു ലക്ഷത്തിലേറെ പേർ

By Trainee Reporter, Malabar News
vaccination
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാതെ ഒരു ലക്ഷത്തിലേറെ പേർ ഉള്ളതായി കണക്കുകൾ. അതേസമയം, രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചു ലക്ഷവും ആണ്. സംസ്‌ഥാനത്ത്‌ കോവിഡ് തരംഗം മൂന്നാം തവണയും പിടിമുറുക്കിയ സാഹചര്യത്തിൽ ജില്ലയിൽ വാക്‌സിൻ പോലും സ്വീകരിക്കാത്തവരുടെ എണ്ണത്തിലെ വർധനവ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

പ്രതിരോധത്തിനായി ജില്ല മുഴുവൻ ഒത്തൊരുമിച്ചു പോരാടുന്ന ഘട്ടത്തിൽ വാക്‌സിൻ എടുക്കാത്തവരുടെ കണക്കുകൾ ശുഭസൂചനയല്ല നൽകുന്നതെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മലപ്പുറത്ത് ഇതുവരെ 34,02,328 പേരാണ് ഒന്നാം ഡോസ് വാക്‌സിൻ എടുത്തത്. ഒന്നാം ഡോസ് എടുക്കാത്തവരാകട്ടെ 1,01,240 പേരും. രണ്ടു ഡോസും പൂർത്തിയാക്കിയവർ 27,69,485 പേരുള്ളപ്പോൾ, 5,51,783 പേർ ഇനിയും എടുക്കാനുണ്ട്.

വാക്‌സിൻ സ്വീകരിച്ചതിന് ശേഷം കോവിഡ് പോസിറ്റീവ് ആയവർക്ക് രോഗം ഗുരുതരമാവുകയോ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്യുന്നില്ല. ഇതാണ് വാക്‌സിനേഷന്റെ ആവശ്യകത വർധിപ്പിക്കുന്നത്. കൂടാതെ, കോവിഡ് ബാധിച്ച് മരിച്ചവരിൽ 98 ശതമാനം പേരും വാക്‌സിൻ എടുക്കാത്തവരാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മുൻകരുതൽ എന്ന നിലക്ക് എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

Most Read: ഹെലികോപ്‌ടർ എത്തി; ബാബുവിനെ ഉടൻ താഴെയെത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE