എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണം; ആവശ്യവുമായി എയർ ഇന്ത്യ

By Team Member, Malabar News
air india
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യ പൈലറ്റുമാർ രംഗത്ത്. എല്ലാ പൈലറ്റുമാർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും, അല്ലാത്തപക്ഷം പണിമുടക്ക് ആരംഭിക്കുമെന്നും എയർ ഇന്ത്യ പൈലറ്റുമാർ വ്യക്‌തമാക്കി. നിലവിൽ പല പൈലറ്റുമാരും കോവിഡ് പോസിറ്റീവാണ്.

കോവിഡ് ബാധിതരായ പൈലറ്റുമാർക്ക് മതിയായ ചികിൽസ ലഭ്യമാക്കുന്നില്ലെന്ന പരാതിയും എയർ ഇന്ത്യ ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. അതിനാൽ തന്നെ ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് പൈലറ്റ് അസോസിയേഷൻ. നിലവിൽ രാജ്യത്ത് പ്രതിദിന രോഗബാധ വളരെയധികം ഉയരുന്ന സാഹചര്യമാണുള്ളത്. മൂന്നര ലക്ഷത്തിന് മുകളിലാണ് നിലവിൽ രാജ്യത്തെ പ്രതിദിന രോഗബാധ.

Read also : ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ബംഗാള്‍ അക്രമങ്ങളില്‍ ഉവൈസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE