ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിൻ കയറ്റി അയക്കും; വിദേശകാര്യ മന്ത്രാലയം

By Staff Reporter, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ന്യൂഡെൽഹി: ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിൻ കയറ്റി അയക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആദ്യഘട്ടത്തില്‍ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ കൈമാറുന്നത്. ബുധനാഴ്‌ച മുതലായിരിക്കും കയറ്റുമതി ആരംഭിക്കുക.

ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. വാക്‌സിന്‍ കയറ്റുമതിക്കായി ശ്രീലങ്ക, അഫ്ഘാനിസ്‌ഥാൻ , മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ അന്തിമ അനുമതി കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ജനുവരി 16 മുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ രാജ്യത്തെ 3 കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.

Read Also: ഉളുപ്പില്ലാത്ത അവകാശവാദം; മോദി സർക്കാർ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE