കോവിഡ് ഡെൽറ്റ വകഭേദം; വ്യാപനം തടയാൻ വാക്‌സിനുകൾ ഫലപ്രദമെന്ന് സൗദി

By Team Member, Malabar News
Saudi Vaccination
Ajwa Travels

റിയാദ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തെ തടയാൻ നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകൾക്ക് സാധിക്കുമെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ ബയോഎന്‍ടെക്, മോഡേണ, ആസ്‍ട്രസെനക വാക്‌സിനുകളുടെ രണ്ട് ഡോസും, ജോൺസണ്‍ ആന്റ് ജോൺസണ്‍ വാക്‌സിന്റെ ഒരു ഡോസും സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം കുറക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

കോവിഡ് വൈറസിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദമാണ് ഡെൽറ്റ. ഇതിന്റെ വ്യാപനം തടയാൻ നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന 4 വാക്‌സിനുകൾക്കും സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോക്‌ടർ അബ്‌ദുല്ല അൽഅസീരി അറിയിച്ചു. കൂടാതെ ഇപ്പോഴത്തെ രീതിയിൽ പ്രതിരോധം സാധ്യമാണെങ്കിൽ മൂന്നാം ഡോസ് വാക്‌സിൻ കുത്തിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also : സംസ്‌ഥാനത്തിന്‌ 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE