സംസ്‌ഥാനത്തിന്‌ 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

By News Desk, Malabar News
covid vaccination kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും എത്തിയിട്ടുണ്ട്. കോഴിക്കോട് അനുവദിച്ച 1,01,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ എത്തും. ബുധനാഴ്‌ച വന്ന 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണിത്. ഇതോടെ സംസ്‌ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്‌സിനാണ് ലഭ്യമായത്.

അതേസമയം, കേരളത്തിലെ കോവിഡ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം സംതൃപ്‌തി രേഖപ്പെടുത്തി. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ചര്‍ച്ച നടത്തിയപ്പോഴാണ് സംഘം സംതൃപ്‍തി രേഖപ്പെടുത്തിയത്. സംസ്‌ഥാനത്തെ ടിപിആർ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും കേന്ദ്രസംഘം അറിയിച്ചിട്ടുണ്ട്.

സംസ്‌ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി കേന്ദ്ര സംഘത്തോട് അഭ്യര്‍ഥിച്ചു. രോഗവ്യാപനം കുറക്കുന്നതിന്റെ ഭാഗമായി പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ ആളുകൾക്ക് വാക്‌സിന്‍ നല്‍കാനാണ് സംസ്‌ഥാനം ഇപ്പോൾ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് നല്‍കുന്നത് പരിഗണിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

Also Read: കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് വയനാട് ജില്ല ഒന്നാം സ്‌ഥാനത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE