കോവിഡ്; ഇന്ത്യൻ വകഭേദങ്ങൾക്ക് പുതിയ പേര് നൽകി ലോകാരോഗ്യ സംഘടന

By Staff Reporter, Malabar News
WHO on covid new varient
Representational Image
Ajwa Travels

ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദങ്ങൾക്ക് പുതിയ പേരുകള്‍ നല്‍കി ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ വകഭേദങ്ങളായ ബി-1.617.1, ബി-1.617.2 എന്നീ കോവിഡ് വൈറസുകള്‍ കാപ്പ, ഡെല്‍റ്റാ എന്നീ പേരുകളില്‍ ഇനി അറിയപ്പെടും. ഡബ്ള്യുഎച്ച്ഒയാണ് ഇന്ത്യന്‍ വകഭേദം വന്ന വൈറസുകള്‍ക്ക് ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ വിളിപ്പേരായി നല്‍കിയത്.

നേരത്തെ ഇന്ത്യന്‍ വകഭേദം എന്ന് വൈറസുകളെ വിശേഷിപ്പിക്കുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ വകഭേദം എന്നുവിളക്കുന്നതിന് പകരം കാപ്പ, ഡെല്‍റ്റാ എന്നീ പേരുകളില്‍ വൈറസുകളെ സംബോധന ചെയ്യണമെന്ന് ഡബ്ള്യുഎച്ച്ഒ ആവശ്യപ്പെട്ടത്.

വകഭേദം സംഭവിച്ച കോവിഡ് വൈറസുകള്‍ക്ക് നിലവില്‍ മറ്റ് പേരുകളൊന്നും നൽകിയിട്ടില്ല എന്നതിനാലാണ് ഇവയ്‌ക്ക് ഗ്രീക്ക് ആല്‍ഫബെറ്റുകളുടെ പേരുകള്‍ നല്‍കുന്നത്. ബി.1.617.1 എന്ന ഇന്ത്യന്‍ വകഭേദത്തിന് കാപ്പ എന്നും ബി.1.617.2ന് ഡെല്‍റ്റാ എന്നും പേരു നൽകാനാണ് ഡബ്ള്യുഎച്ച് ഒ തീരുമാനിച്ചത്. ഈ രണ്ടുവകഭേദങ്ങളും ആദ്യമായി ഇന്ത്യയിലാണ് കണ്ടെത്തിയത്.

നേരത്തെ മാദ്ധ്യമ റിപ്പോര്‍ട്ടുകളിലും ഡബ്ള്യുഎച്ച്ഒ രേഖകളിലും ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിനെ ഇന്ത്യന്‍ വകഭേദം വന്ന വൈറസ് എന്ന് വിളിക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വൈറസിനെ കുറിച്ച് ശാസ്‌ത്രീയ അവബോധമില്ലാത്തവര്‍ക്കും പരിചിതമാകുന്ന ഗ്രീക്ക് ആല്‍ഫബെറ്റുകളുടെ പേരുകള്‍ നൽകുന്നതെന്ന് ഡബ്ള്യുഎച്ച്ഒ വ്യക്‌തമാക്കി.

Read Also: പൗരത്വ അപേക്ഷ വിജ്‌ഞാപനം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE