രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കോവിന്‍ ആപ് വികസിപ്പിച്ച് കേന്ദ്രം

By News Desk, Malabar News
MalabarNews_covin app
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിന് സഹായകരമാവാന്‍ കോവിന്‍ ആപ്പ്ളിക്കേഷന്‍ വികസിപ്പിച്ചെടുത്ത് കേന്ദ്രം. വാക്‌സിന്‍ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയുടെയൊക്കെ പ്രധാന ഭാഗമായി ആപ് മാറും.

വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് പോരാളികള്‍, 50 വയ‌സിനു മുകളില്‍ പ്രായമുള്ളവര്‍, രോഗാവസ്‌ഥയുള്ളവര്‍ തുടങ്ങിയ നാല് മുന്‍ഗണനാ ഗ്രൂപ്പുകളുടെ ഡേറ്റ ആപ്പ്ളിക്കേഷനില്‍ ഉണ്ടായിരിക്കും. ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്‌മാന്‍ ഭാരത് തുടങ്ങിയ ഏജന്‍സികളില്‍ നിന്നും സംസ്‌ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമുള്ള ഡേറ്റകള്‍ ശേഖരിക്കുന്നതിനും ആപ് സഹായിക്കും.

വാക്‌സിന്റെ ഷെഡ്യൂള്‍, വാക്‌സിനേറ്ററിന്റെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന് ഈ മൊബൈല്‍ ആപ്പ്ളിക്കേഷനിലൂടെ കഴിയും. 28,000 സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്‌റ്റോക്കുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും താപനില ലോഗറുകള്‍ സ്‌ഥാപിക്കുന്നതിലൂടെ സംഭരണ താപനില നിരീക്ഷിക്കുന്നതിനും കോള്‍ഡ് ചെയിന്‍ മാനേജര്‍മാരെ വിന്യസിക്കുന്നതിനും ആപ് സഹായിക്കും.

Also Read: ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്; ഒരു മരണം

ലോഡ് ഷെഡിങ്, വോള്‍ട്ടേജ് ഏറ്റക്കുറച്ചിലുകള്‍ എന്നിവ പോലുള്ള സംഭരണ സ്‌ഥലങ്ങളിലെ താപനില വ്യതിയാനങ്ങള്‍ കണ്ടെത്താനും ആപ് ഉപകാരപ്പെടും. ഒരു സംഭരണ കേന്ദ്രത്തില്‍ നിന്നും ആരോഗ്യ കേന്ദ്രത്തിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ വാക്‌സിനേഷനായി മറ്റേതെങ്കിലും ആശുപത്രിയിലേക്കോ ഉള്ള യാത്രയും ആപ് ട്രാക്ക് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE