ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്; ഒരു മരണം

By Desk Reporter, Malabar News
tripura-protest_2020-Nov-21
photo credit: PTI
Ajwa Travels

അ​ഗർത്തല: ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ്, ഒരാൾ മരിച്ചു. 45കാരനായ ശ്രീകണ്‌ഠ ദാസ് ആണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു, ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ബ്രു അഭയാർഥികളുടെ പുനരധിവാസത്തിന് എതിരെ നടത്തുന്ന അനിശ്‌ചിതകാല ബന്ദിനെ പിന്തുണച്ച് നടത്തിയ പ്രതിഷേധം അക്രമാസക്‌തമായതോടെ ആണ് പോലീസ് വെടിവെച്ചത്.

പ്രതിഷേധക്കാർ പനിസാ​ഗർ ടൗണിലെ ദേശീയപാത തടയുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്‌തതോടെയാണ് വെടിവെപ്പുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. അഗ്‌നിശമന സേനാ വിഭാ​ഗത്തിലെ ജീവനക്കാരൻ മരിച്ചതായും റിപ്പോർട്ട് ഉണ്ട്, എന്നാൽ പോലീസ് ഇതുവരെ മരണം സ്‌ഥിരീകരിച്ചിട്ടില്ല.

അക്രമസാധ്യത നില നിൽക്കുന്നതിനാൽ ന​ഗരത്തിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. മിസോറാമിൽ നിന്നുള്ള 35,000 ആദിവാസി ബ്രു അഭയാർഥികളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്.

Also Read:  പഞ്ചാബിൽ ട്രെയിൻ തടയില്ല; പരിഹാരമില്ലെങ്കിൽ സമരം വീണ്ടും തുടങ്ങും; കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE