പഞ്ചാബിൽ ട്രെയിൻ തടയില്ല; പരിഹാരമില്ലെങ്കിൽ സമരം വീണ്ടും തുടങ്ങും; കർഷകർ

By Desk Reporter, Malabar News
Farmers-protest_2020-Nov-21
Ajwa Travels

ഛണ്ഡിഗഢ്​: ട്രെയിൻ സർവീസുകൾ തടയില്ലെന്ന് പഞ്ചാബിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് എതിരെ സമരം നടത്തുന്ന കർഷകർ. ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് ഇന്ന് ചേർന്ന യോഗത്തിൽ കർഷക സംഘടനകൾ അറിയിച്ചു. എന്നാൽ കാർഷിക നിയമം സംബന്ധിച്ച ചർച്ചയിൽ പുരോഗതി ഇല്ലെങ്കിൽ സമരവുമായി വീണ്ടും രംഗത്തെത്തുമെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.

അടുത്ത 15 ദിവസത്തേക്ക് ട്രെയിൻ സർവീസുകൾക്ക് തടസമുണ്ടാക്കില്ല. ഈ ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറാവണം. 15 ദിവസത്തിനുള്ളിൽ ചർച്ച നടന്നില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും കർഷക സംഘടനകൾ പറഞ്ഞു.

“കർഷക യൂണിയനുമായി കൂടിക്കാഴ്‌ച നടത്തി. നവംബർ 23 രാത്രി മുതൽ കർഷക യൂണിയനുകൾ 15 ദിവസത്തേക്ക് റെയിൽ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്. ഈ നടപടി നമ്മുടെ സമ്പദ്‌വ്യവസ്‌ഥയുടെ സ്വാഭാവികത പുനസ്‌ഥാപിക്കുന്നതിനാൽ ഞാൻ സ്വാഗതം ചെയ്യുന്നു. പഞ്ചാബിലേക്ക് ട്രെയിൻ സർവീസ് ഉടൻ പുനരാരംഭിക്കാൻ ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു ”- പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ട്വീറ്റിൽ പറഞ്ഞു.

വിവാദ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 24ന് ആരംഭിച്ച കർഷക പ്രക്ഷോഭം ഇതുവരെ 3,850 ചരക്ക് തീവണ്ടികളെയാണ് ബാധിച്ചത്. 2,352 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തതായി റെയിൽവേ അറിയിച്ചു.

Kerala News:  ബിജെപി സംസ്‌ഥാന നേതാവിന് എതിരെ ആരോപണവുമായി യുവതിയും അമ്മയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE