കോവിഷീൽഡ്‌; ജൂണിൽ 10 കോടി ഡോസ് ഉൽപാദിപ്പിക്കുമെന്ന് സെറം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ജൂണിൽ കോവിഷീൽഡ്‌ വാക്‌സിന്റെ പത്ത് കോടി ഡോസുകൾ വരെ ഉൽപാദിപ്പിക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് വാക്‌സിനുകളുടെ ദൗർലഭ്യത്തെ തുടർന്ന് സംസ്‌ഥാനങ്ങളിൽ നിന്ന് പരാതികൾ ഉയരുന്നതിനിടെയാണ് പുതിയ അറിയിപ്പുമായി സെറം അധികൃതർ എത്തിയത്. നിലവിലെ ഉൽപാദന ശേഷി 6.5 കോടിയാണ്. അടുത്ത മാസത്തോടെ ഇത് 10 കോടി ഡോസായി ഉയർത്തുമെന്ന് സെറം വാഗ്‌ദാനം ചെയ്‌തു.

ഇക്കാര്യം വ്യക്‌തമാക്കി കേന്ദ്രമന്ത്രി അമിത് ഷായ്‌ക്ക് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കത്തയച്ചിട്ടുണ്ട്. വാക്‌സിൻ വിഷയത്തിൽ ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ (ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ്‌) പ്രകാശ് കുമാർ സിങ് അമിത് ഷായ്‌ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്ന് വലിയ പിന്തുണയാണ് തങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു.

Also Read: യുപിയിൽ കോവിഡ് ബാധിതന്റെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു; ബന്ധുക്കൾക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE