ഗോവധ നിരോധനം; ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കാന്‍ കര്‍ണാടക മന്ത്രി

By Syndicated , Malabar News
Prabhu-chauhan_Malabar news
Ajwa Travels

ബംഗളൂര്: കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ഗോവധ നിരോധനത്തെ കുറിച്ചുള്ള പഠനം ആണ് ലക്ഷ്യം. കര്‍ണാടകയില്‍ ഗോവധനിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം.

കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ ഗോവധ നിരോധന ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ഗോശാലകളില്‍ പശുക്കളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ സംഘം പഠന വിധേയമാക്കും.

കന്നുകാലികളെ അറുക്കുന്നതും വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് ഗോവധനിരോധന ബില്ല്. മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള വില്‍പനയും നിരോധന പരിധിയില്‍ വരുന്നതിനാല്‍  നിയമം കേരളത്തേയും സാരമായി ബാധിച്ചേക്കും.

Read also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE