സിപിഐ നിർവാഹക സമിതി യോഗം ഇന്ന് ചേരും

By News Bureau, Malabar News
CPI executiComplaint against the CPI Branch Secretaryve committee
Representational Image
Ajwa Travels

തിരുവനന്തപുരം: സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോകായുക്‌ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനിടെയാണ് സിപിഐ യോഗ ചേരുന്നത്. ഓർഡിനൻസ് മന്ത്രിസഭയിൽ വന്നത് കൃത്യമായി പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്‌ചയുണ്ടായെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്‌തമാണ്.

മന്ത്രിമാരുടെ ജാഗ്രത കുറവിൽ പാർട്ടി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇതിനോടകം തന്നെ നാലു മന്ത്രിമാരെയും അതൃപ്‌തി അറിയിച്ചിട്ടുണ്ട്. എന്നാൽ സമകാലിക രാഷ്‌ട്രീയ വിഷയങ്ങളുടെ ചർച്ചയിൽ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായാൽ സംസ്‌ഥാന നേതൃത്വം പ്രതിരോധിച്ചേക്കും.

അതേസമയം കോഴിക്കോട് എയ്‌ഡഡ്‌ കോളേജ് വിവാദം അന്വേഷിക്കാൻ നിയോഗിച്ച ഇ ചന്ദ്രശേഖരൻ കമ്മീഷൻ ഇന്ന് നിർവാഹക സമിതിയിൽ റിപ്പോർട് സമർപ്പിച്ചേക്കുമെന്നാണ് സൂചന.

Most Read: വെസ്‌റ്റ് ഇൻഡീസിനെതിരായ പരമ്പര; ഇന്ത്യൻ ടീമിന് കോവിഡ് തിരിച്ചടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE