സിപിഐ യോഗം ഇന്ന് മുതല്‍: ജോസ് കെ മാണിയുടെ മുന്നണി പ്രവേശം ചര്‍ച്ചക്ക്

By Trainee Reporter, Malabar News
kanam rajendran_kodiyeri balakrishanan_ Malabar News
Kanam Rajendran and Kodiyeri Balakrishnan
Ajwa Travels

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തുടങ്ങും. യോഗം രണ്ടു ദിവസത്തേക്ക് നീളും.ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം, സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച സ്വര്‍ണകടത്ത്, ലൈഫ് മിഷന്‍ വിവാദങ്ങള്‍, മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Read also: ജോസ് കെ. മാണി വിശ്വാസ വഞ്ചന കാട്ടി; രമേശ് ചെന്നിത്തല

ജോസ് കെ. മാണിയുടെ മുന്നണി പ്രവേശം സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടക്കാനാണ് സാധ്യത. കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ കടുത്ത എതിര്‍പ്പായിരുന്നു തുടക്കം മുതല്‍ സിപിഐ നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ സിപിഎം ഇടപെടലിനെ തുടര്‍ന്ന് സിപിഐ വ്യത്യസ്‌ത നിലപാട് എടുക്കുമെന്നാണ് കരുതുന്നത്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച്, എംഎല്‍എ, എം.പി സ്ഥാനങ്ങളും രാജി വെച്ച് വന്നാല്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാം എന്ന നിലപാടായിരിക്കും സിപിഐ സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE