സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്‌റംഗദൾ പ്രവര്‍ത്തകർ കുത്തിക്കൊന്നു

By Desk Reporter, Malabar News
PU Sanoop_ Malabar News
കൊല്ലപ്പെട്ട പുതുശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപ്
Ajwa Travels

തൃശൂർ: ജില്ലയിലെ കുന്നംകുളത്തിന് സമീപം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്‌റംഗദൾ പ്രവര്‍ത്തകർ കുത്തിക്കൊന്നു. ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെയാണ് കൊലപ്പെടുത്തിയത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം.

Most Read: കുരുക്ക് മുറുകുന്നു; കേസുകൾ നടത്താൻ പുതിയ നിയമകാര്യ സെൽ രൂപീകരിച്ച് സർക്കാർ

സനൂപിന്‌ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും കുത്തേറ്റു. ഇവരും സിപിഎം പ്രവർത്തകരാണ്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവരാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരികെ വരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവ സ്‌ഥലത്ത്‌ വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ജൂബിലി ഹോസ്‌പിറ്റൽ എന്നിവിടങ്ങളില്‍ ചികിൽസയിലാണ്.

കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. എട്ടോളം ബജ്‌റംഗദൾ പ്രവര്‍ത്തകർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നു എന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്‌തമാക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

More Read: ഹത്രാസിനു പിന്നാലെ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE