വയനാട്ടിൽ സിപിഎമ്മിലും രാജി; പുൽപ്പള്ളി ഏരിയ സെക്രട്ടറി കോൺഗ്രസിൽ

By Trainee Reporter, Malabar News
CPM
Ajwa Travels

കൽപ്പറ്റ:കോൺഗ്രസ് നേതാക്കളുടെ രാജി തുടരുന്നതിനിടെ വയനാട്ടിൽ സിപിഎമ്മിലും രാജി. പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗം ഇഎ ശങ്കരനാണ് കോൺഗ്രസിൽ ചേർന്നത്. സിപിഎമ്മിന്റെ ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനാണ് ഇഎ ശങ്കരൻ.

കോൺഗ്രസ് നേതാവായിരുന്ന എംഎസ് വിശ്വനാഥൻ രാജിവെച്ച് സിപിഎമ്മിലേക്ക് എത്തിയ സാഹചര്യത്തിലാണ് രാജി. സിപിഎമ്മിലെ മുഴുവൻ സ്‌ഥാനങ്ങളും താൻ രാജിവെച്ചതായി ശങ്കരൻ അറിയിച്ചു. 2011ൽ ബത്തേരിയിൽ ഇടത് സ്‌ഥാനാർഥിയായി മൽസരിച്ച് തോറ്റ ശങ്കരൻ ഇത്തവണ മൽസരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വയനാട്ടിൽ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടിരുന്നു. കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥനാണ് ഏറ്റവും ഒടുവിൽ രാജിവെച്ച് സിപിഎമ്മിൽ ചേർന്നത്.

Read also: കാപ്പിത്തോട്ടങ്ങൾ പൂവിട്ടു; മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജില്ലയിലെ കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE