സിപിഒ ഉദ്യോഗാര്‍ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കുന്നു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ഥികളെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്തും.

ഉദ്യോഗാര്‍ഥികളുടെ ബന്ധുക്കളും സമരത്തില്‍ പങ്കെടുക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ സമരം 24 ദിവസം പിന്നിട്ടു തുടരുകയാണ്.

മന്ത്രിതല ചര്‍ച്ച നടന്നെങ്കിലും ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ എന്തൊക്കെ നടപടി സ്വീകരിക്കാമെന്ന് അറിയിക്കാം എന്നായിരുന്നു തീരുമാനം. ഇതിനായുള്ള കാത്തിരിപ്പിനിടയിലും ഓര്‍മപ്പെടുത്തലിന്റെ ഭാഗമായിട്ടാണ് മഹാ സംഗമം സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രതിസന്ധിയെങ്കിലും മരണം വരെ സമരം തുടരുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ചില യുവജന സംഘടനകള്‍ തങ്ങളുടെ സമരത്തെ ബോധപൂര്‍വം അവഗണിച്ചുവെന്നും പരാതിയുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉദ്യോഗാര്‍ഥികളുടെ സമരങ്ങളും സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുകയാണ്.

National News: ബംഗാളിൽ അധികാരത്തിലെത്താൻ ഒരു ഫാസിസ്‌റ്റ് ശക്‌തിയെയും അനുവദിക്കില്ല; തേജസ്വി യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE