കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്ന ആദ്യ രാജ്യമായി ക്യൂബ

By Staff Reporter, Malabar News
vaccine-for-childrens-in-cuba
Ajwa Travels

ഹവാന: രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി ക്യൂബ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. തിങ്കളാഴ്‌ച മുതലാണ് രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ക്യൂബന്‍ സര്‍ക്കാറിന്റെ തീരുമാനം.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് നല്‍കുന്നത്. എന്നാല്‍ ഇതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇതുവരെയും ലഭിച്ചിട്ടില്ല. സോബെറാന, അബ്‌ദല വാക്‌സിനുകളാണ് കുട്ടികൾക്ക് നല്‍കുന്നത്. വാക്‌സിനുകളുടെ ക്ളിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കിയെന്നും ക്യൂബന്‍ അധികൃതര്‍ അറിയിച്ചു.

12 വയസിന് മുകളിലുള്ളവര്‍ക്ക് വെള്ളിയാഴ്‌ച മുതല്‍ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. ചൈനയും യുഎഇയും വെനിസ്വലയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചെറിയ കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ചൈനീസ് വാക്‌സിനായ സിനോവാക് ആറും 12ഉം വയസിന് ഇടയിലുള്ളവര്‍ക്ക് നല്‍കാന്‍ ചിലി തീരുമാനിച്ചിരുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ആദ്യം വികസിപ്പിച്ച ക്യൂബന്‍ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. 92 ശതമാനത്തിന് മുകളിലാണ് ഈ വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സ്‌കൂളുകള്‍ ഒക്‌ടോബര്‍ അവസാനത്തോടെ തുറക്കാനാണ് ക്യൂബന്‍ അധികൃതരുടെ തീരുമാനം. അര്‍ജന്റീന, ജമൈക്ക, മെക്‌സിക്കോ, വിയറ്റ്‌നാം, വെനിസ്വേല, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ക്യൂബന്‍ വാക്‌സിനുകള്‍ ഉപയോഗിക്കുന്നുണ്ട്.

Read Also: റാബിയ സെയ്‌ഫി കൊലപാതകം; പ്രതിയെ ‘സൃഷ്‌ടിച്ചതെന്ന്’ കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE