ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്‌റ്റംസ് നോട്ടീസ്

By News Desk, Malabar News
MalabarNews_ramanattukara
അര്‍ജുന്‍ ആയങ്കി, മുഹമ്മദ് ഷാഫി
Ajwa Travels

കൊച്ചി: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്‌റ്റംസ് നോട്ടീസ് നല്‍കി. സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിയോടൊപ്പം ആയിരുന്നു എന്ന സൂചനയുടെ അടിസ്‌ഥാനത്തിലാണ് നോട്ടീസ്. തിങ്കളാഴ്‌ച ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം.

മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കസ്‌റ്റംസ് ഇന്ന് പരിശോധന നടത്തിയിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ലാപ്‌ടോപ്, പെന്‍ഡ്രൈവ്, മൊബൈല്‍ഫോണ്‍ എന്നിവ കസ്‌റ്റംസ് പിടിച്ചെടുത്തു. എന്നാല്‍ പരിശോധന സമയത്ത് ഷാഫി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതിന് ശേഷം ടിപി വധക്കേസ് പ്രതിയായ കൊടി സുനിയുടെ വീട്ടിലും കസ്‌റ്റംസ് എത്തി. എന്നാൽ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അന്വേഷണ സംഘം മടങ്ങി.

Also Read: രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വീതികൂട്ടൽ; കരാര്‍ കമ്പനിയോട് പൊട്ടിത്തെറിച്ച് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE